ഐപിഎല്‍ കിരീടത്തിനായി സഞ്ജുവും ഹാര്‍ദ്ദിക്കും ഇന്ന് അഹ്മദാബാദില്‍

പരിചയസമ്പന്നനായ ക്യാപ്റ്റന്‍ സഞ്ജുവില്‍ മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചാണ് റോയല്‍സ് ഇറങ്ങുക.

Update: 2022-05-29 10:10 GMT


അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ കിരീടത്തിനായി ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്ക് നേര്‍. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ആദ്യ സീസണില്‍ തന്നെ കിരീടത്തിനായി ഇറങ്ങുകയാണ്. ഐപിഎല്ലിലെ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് 14 വര്‍ഷത്തിന് ശേഷമാണ് മറ്റൊരു കിരീടത്തിനായി ഇറങ്ങുന്നത്. സൂപ്പര്‍ ഫോമിലുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ മറികടക്കുക സഞ്ജുവിന് എളുപ്പമല്ല. പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ ഗുജറാത്തിനോട് അവര്‍ പരാജയപ്പെട്ടിരുന്നു. ഫോമിലേക്കുയര്‍ന്ന ജോസ് ബട്‌ലര്‍ തന്നെയാണ് രാജസ്ഥാന്റെ തുരുപ്പ് ചീട്ട്. ഡേവിഡ് മില്ലര്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവരിലാണ് ഗുജറാത്തിന്റെ പ്രതീക്ഷ. രാത്രി എട്ട് മണിക്കാണ് മല്‍സരം. ഇരുടീമിലും കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഹോം ഗ്രൗണ്ടിന്റെ മുഴുവന്‍ ആധിപത്യത്തോടെ ഗുജറാത്ത് ഇറങ്ങുമ്പോള്‍ പരിചയസമ്പന്നനായ ക്യാപ്റ്റന്‍ സഞ്ജുവില്‍ മുഴുവന്‍ പ്രതീക്ഷയും അര്‍പ്പിച്ചാണ് റോയല്‍സ് ഇറങ്ങുക.




Tags:    

Similar News