ബട്‌ലര്‍ രക്ഷകന്‍; രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍
ജയ്‌സ്വാള്‍ 21ഉം സഞ്ജു സാംസണ്‍ 23ഉം റണ്‍സെടുത്തു.
അഹ്മദാബാദ്: ജോസ് ബട്‌ലര്‍ വീണ്ടും രക്ഷകനായി മാറിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിച്ചു. ഏഴ് വിക്കറ്റ് ജയത്തോടെയാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജുവിന്റെ ടീം ഫൈനലില്‍ കടന്നത്. ക്വാളിഫയര്‍ രണ്ടില്‍ ആര്‍സിബി മുന്നോട്ട് വച്ച 158 റണ്‍സ് ലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ പിന്‍തുടര്‍ന്നു(161). സീസണിലെ തന്റെ നാലാം സെഞ്ചുറി നേടിയ ജോസ് ബട്‌ലര്‍(106*) ആണ് രാജസ്ഥാന് ഇന്ന് ജയമൊരുക്കിയത്. ബട്‌ലര്‍ 60 പന്തില്‍ ആറ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് 106 റണ്‍സെടുത്തത്. ജയ്‌സ്വാള്‍ 21ഉം സഞ്ജു സാംസണ്‍ 23ഉം റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി.രജത് പട്യാദര്‍ ഇന്നും ആര്‍സിബിയ്ക്കായി തിളങ്ങി. 42 പന്തില്‍ താരം 58 റണ്‍സ് നേടി. മാക്‌സ്‌വെല്‍ 24ഉം ഫഫ് ഡു പ്ലിസ്സിസ് 25 ഉം റണ്‍സ് നേടി. ഓപ്പണിങില്‍ ഇറങ്ങിയ കോഹ്‌ലി ഇന്ന് ഏഴ് റണ്‍സെടുത്ത് പുറത്തായി. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണ, മക്കോയി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. 29ന് അഹ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളി.