ഐപിഎല്‍ എലിമിനേറ്റര്‍; ലഖ്‌നൗവിന്റെ ചീട്ടുകീറി; ആര്‍സിബിക്ക് ജയം

26 പന്തില്‍ 45 റണ്‍സുമായി ദീപക് ഹൂഡ പിടിച്ചുനിന്നിരുന്നു.

Update: 2022-05-25 19:05 GMT




കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെ പരാജയപ്പെടുത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.ലഖ്‌നൗവിനെതിരേ 14 റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. ഇതോടെ ലഖ്‌നൗ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സുമായി ബാംഗ്ലൂര്‍ ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയി ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി കൊമ്പുകോര്‍ക്കും.


ഒറ്റയാനായി ക്യാപ്റ്റന്‍ രാഹുല്‍ (58 പന്തില്‍ 79) എല്‍എസ്ജിയ്ക്കായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടാനെ ലഖ്‌നൗവിനായുള്ളൂ. 26 പന്തില്‍ 45 റണ്‍സുമായി ദീപക് ഹൂഡ ആദ്യ പിടിച്ചുനിന്നിരുന്നു. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല.ഹാസല്‍വുഡ് ആര്‍സിബിയ്ക്കായി മൂന്ന് വിക്കറ്റ് നേടി. സിറാജ്, ഹസരനങ്ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.


 നേരത്തെ 20 ഓവറില്‍ ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. രജത് പട്യാദറിന്റെ (112) സെഞ്ചുറിയാണ് ഇന്ന് ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. കോഹ്‌ലിയും (25) ഫഫ് ഡു പ്ലിസ്സിസും (0), മാക്‌സ് വെല്ലും (9) പെട്ടെന്ന് പുറത്തായപ്പോള്‍ നിലയുറപ്പിച്ചതാണ് പട്യാദര്‍. ടീമിന് നിര്‍ണ്ണായക സംഭാവന നല്‍കി ദിനേശ് കാര്‍ത്തിക്കും (37) തിളങ്ങി.





Tags:    

Similar News