കോഹ്‌ലിയും മാക്‌സ്‌വെല്ലും കസറി; മുംബൈ പിന്‍തുടരേണ്ടത് 166 റണ്‍സ്
മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.
മുംബൈ; വിരാട് കോഹ്‌ലി സൂപ്പര്‍ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ലക്ഷ്യം 166 റണ്‍സ്. ടോസ് നേടിയ മുംബൈ ആര്‍സിബിയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ കോഹ്‌ലിയും (51) മാക്‌സ്‌വെല്ലും (37 പന്തില്‍ 56)വെടിക്കെട്ട് ബാറ്റിങോടെയാണ് തുടങ്ങിയത്. ഇതിനിടയില്‍ ദേവ്ദത്ത് പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശ്രീകാര്‍ ഭരത് 32 റണ്ണുമായി തിളങ്ങി. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.