എട്ടാം നമ്പറില്‍ സെഞ്ചുറി; സിമി സിങിന് ലോക റെക്കോഡ്
2018ല്‍ മറ്റൊരു റെക്കോഡും താരം തന്റെ പേരില്‍ സ്വന്തമാക്കിയിരുന്നു.
കേപ്ടൗണ്‍: ലോക ക്രിക്കറ്റില്‍ എട്ടാം നമ്പറില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി അയര്‍ലാന്റിന്റെ സിമി സിങ്. ഇന്ത്യന്‍ വംശജനായ സിമി സിങ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് സെഞ്ചുറി നേടി പുറത്താവാതെ നിന്നത്. 91 പന്തില്‍ നിന്നായിരുന്നു സിമിയുടെ ശതകം. 2018ല്‍ മറ്റൊരു റെക്കോഡും താരം തന്റെ പേരില്‍ സ്വന്തമാക്കിയിരുന്നു.നെതര്‍ലാന്റിനെതിരേ നടന്ന ട്വന്റിയിലും താരം എട്ടാമനായിറങ്ങി സെഞ്ചുറി നേടി റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
347 റണ്‍സാണ് ദക്ഷിണാഫ്രിക്ക അയര്‍ലാന്റിന് മുന്നില്‍ ലക്ഷ്യം വച്ചത്. സിമിയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ അയര്‍ലാന്റ് 276 റണ്‍സില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ജന്നമെന്‍ മലാന്‍(177),ക്വിന്റണ്‍ ഡീകോക്ക് (120) എന്നിവരുടെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സെഞ്ചുറി നേടിയെങ്കിലും അയര്‍ലാന്റ് മൂന്നാം ഏകദിനത്തില്‍ പരാജയപ്പെട്ടു. പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ അയര്‍ലാന്റ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു.