ന്യൂയോര്‍ക്ക്: ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജൊഫ്രാ ആര്‍ച്ചറിനെതിരേ വംശീയാധിക്ഷേപം. ഇന്ന് ന്യൂസിലന്റിനെതിരായ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ആര്‍ച്ചറിനെതിരേ വംശീയാധിക്ഷേപം നടന്നത്. ഇംഗ്ലണ്ട് ആരാധകന്‍ തന്നെയാണ് താരത്തെ അധിക്ഷേപിച്ചത്. ആര്‍ച്ചര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
മല്‍സരത്തില്‍ ഇംഗ്ലണ്ട് തോല്‍വി നേരിട്ടിരുന്നു. ഇതിന് ശേഷം ഗാലറിയില്‍ ഒരു ആരാധകനില്‍ നിന്നു വംശീയമായ തരത്തില്‍ തന്നെ അധിക്ഷേപിക്കുന്ന വാക്കുകള്‍ താന്‍ കേട്ടെന്നും ജൊഫ്രാ പറഞ്ഞു. മല്‍സരത്തില്‍ ആര്‍ച്ചര്‍ ഒരു വിക്കറ്റ് എടുത്തിരുന്നു. ആദ്യമായാണ് ആര്‍ച്ചര്‍ വിദേശത്ത് ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഇതിനുമുമ്പ് സപ്തംബറിലും ആര്‍ച്ചര്‍ വംശീയാധിക്ഷേപത്തിന് ഇരയായതായി ഒരു ആരാധകരന്‍ വെളിപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്നിങ്‌സിനും 65 റണ്‍സിനുമായിരുന്നു ന്യൂസിലന്റിന്റെ ജയം.