റഷീദ് അജിനാസിനും സല്‍മാന്‍ നിസാറിനും അര്‍ദ്ധശതകം;അടിച്ചുപറത്തി അന്‍ഫാലും; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിന് കൂറ്റന്‍ സ്‌കോര്‍
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ കൂറ്റന്‍ സ്‌കോറുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടി. അര്‍ദ്ധശതകം നേടിയ വിക്കറ്റ് കീപ്പര്‍ മറുതുങ്ങല്‍ റഷീദ് അജിനാസും (39 പന്തില്‍ 57) സല്‍മാന്‍ നിസാറും (38 പന്തില്‍ 55)വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് കാലിക്കറ്റിന് മികച്ച സ്‌കോര്‍ ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സാണ് അടിച്ചെടുത്തത്. 19 പന്തില്‍ 37 റണ്‍സെടുത്ത് അന്‍ഫാലും ഗ്ലോബ്‌സ്റ്റാഴ്‌സിന്റെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നു. ഓപ്പണ്‍ര്‍മാരായ രോഹന്‍ കുന്നുമല്‍(ക്യാപ്റ്റന്‍), സഞ്ജയ് രാജ്, അരുണ്‍ എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ ആയില്ല. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി.