സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ്
കെസിഎ പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് സജന്‍ കെ വര്‍ഗീസ് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്
കൊച്ചി: സജന്‍ കെ വര്‍ഗീസ് കേരള ക്രിക്കറ്റ് അസോസിയേന്‍(കെസിഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെസിഎ പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് സജന്‍ കെ വര്‍ഗീസ് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
മുന്‍ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ആയിരുന്ന ശശിധരന്‍ നായര്‍ ആയിരുന്നു ഇലക്ഷന്‍ ഓഫീസര്‍. ഇത് രണ്ടാം തവണയാണ് സജന്‍ കെ വര്‍ഗീസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്റാകുന്നതിന് മുമ്പ് ഒന്നര വര്‍ഷത്തോളം സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ് പദവി വഹിച്ചിരുന്നു. പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നിന്നും കെസിഎ മെമ്പര്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി, പിന്നീട് കെസിഎ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.