ഓസിസ് പരമ്പര; കോഹ്‌ലി തിരിച്ചെത്തി; രാഹുലും പന്തും ടീമില്‍

Update: 2019-02-16 02:27 GMT

മുംബൈ; ആസ്‌ത്രേലിയക്കെതിരേ ഈ മാസം 24 മുതല്‍ തുടങ്ങുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് എ ടീമിനെതിരേ മികച്ച പ്രകടനം നടത്തിയ കെ എല്‍ രാഹുല്‍ ടീമില്‍ ഇടം നേടി. മാര്‍ക്കണ്ടേയാണ് ടീമിലെ പുതുമുഖതാരം. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന സ്പിന്നര്‍ മാര്‍ക്കണ്ടേയ ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവരും ടീമില്‍ ഇടം കണ്ടെത്തി. രണ്ടു ട്വന്റി-20 മല്‍സരവും അഞ്ച് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിന് മുന്നേയുള്ള ടീമിന്റെ അവസാന പരമ്പരയാണിത്. തുടര്‍ന്ന് ഐപിഎല്‍ ആണ് ടീമിന് മുന്നിലുള്ള മറ്റൊരു പരിശീലന കളരി. രണ്ടിനും വെവ്വേറെ ടീമുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്ക് ഒരു ടീമും പിന്നീടുള്ള മൂന്ന് ഏകദിനങ്ങളില്‍ മറ്റൊരു ടീമുമാണ് കളിക്കുക. ട്വന്റി-20 ടീം: വിരാട് കോഹ്‌ലി, രോഹിത്ത്, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ധോണി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ കൗള്‍, മായങ്ക് മാര്‍ക്കണ്ഡേ. ആദ്യത്തെ രണ്ട് ഏകദിനത്തിനുള്ള ടീമില്‍ അംമ്പാട്ടി റായിഡു,കേദര്‍ ജാദവ്,മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തി. ട്വന്റി-20 ടീമിലുള്ള ദിനേശ് കാര്‍ത്തിക്ക്, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കണ്ഡേ, ഉമേഷ് യാദവ് എന്നിവരെ ആദ്യ ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. 

Tags:    

Similar News