ലെജന്റസ് ലീഗ് ക്രിക്കറ്റിന് റെക്കോഡ് വ്യുവര്‍ഷിപ്പ്
ഇന്ത്യാ മഹാരാജാസ്-വേള്‍ഡ് ഗെയ്ന്റ്‌സ് മല്‍സരമാണ് റെക്കോഡ് ആളുകള്‍ കണ്ടത്.
കൊല്‍ക്കത്ത: ലെജന്റസ് ലീഗ് ക്രിക്കറ്റിന്റെ ഈ സീസണ് റെക്കോഡ് വ്യൂവര്‍ഷിപ്പ്. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിനാണ് റെക്കോഡ് കാണികള്‍. ഡിജിറ്റില്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലാണ് റെക്കോഡ് കാണികള്‍ മല്‍സരം കണ്ടത്. 16 മില്ല്യണില്‍ കൂടുതല്‍ ആളുകളാണ് മല്‍സരം കാണുന്നത്. അമേരിക്ക,ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലാണ് മല്‍സരം സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഡിസ്‌നി ഹോട്ട്‌സറ്റാര്‍, ഫാന്‍കോഡ് എന്നിവരാണ് ടൂര്‍ണ്ണമെന്റിന്റെ ഔദ്ദ്യോഗിക സംപ്രേക്ഷകര്‍. വിദേശത്ത് വില്ലോ ടിവി, കായോ സ്‌പോര്‍ട്‌സ്, ഫോക്‌സ് ക്രിക്കറ്റ് എന്നിവര്‍ക്കാണ് അവകാശം.ഇതിഹാസ താരങ്ങളായ മുത്തയ്യാ മുരളീധരന്‍, ജാക്വിസ് കാലിസ്, മിച്ചല്‍ ജോണ്‍സണ്‍, ക്രിസ് ഗെയ്ല്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സേവാഗ് എന്നിവരെല്ലാം ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നുണ്ട്. രാജ്യത്ത് അടുത്ത കാലത്ത് നടന്ന ഒരു ലീഗിനും ഇത്ര വ്യുവര്‍ഷിപ്പ് ഉണ്ടായിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ മഹാരാജാസ്-വേള്‍ഡ് ഗെയ്ന്റ്‌സ് മല്‍സരമാണ് റെക്കോഡ് ആളുകള്‍ കണ്ടത്.