കൊളംബോയില്‍ റെക്കോഡുകള്‍ വാരികൂട്ടി ശിഖര്‍ ധവാന്‍
ഇതുകൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും ഇന്ന് താരം സ്വന്തം പേരിലാക്കി.
കൊളംബോ: ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയെ അനായാസം തോല്‍പ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധവാന്‍ ഇന്ന് വാരികൂട്ടിയത് നിരവധി റെക്കോഡുകളാണ്. 86 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഏകദിനത്തില്‍ അതിവേഗം 6,000 റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഇന്ന് തന്റെ പേരിലാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ലോകത്തിലെ നാലാമത്തെ താരവുമാണ്. 140 ഇന്നിങ്‌സുകളിലായാണ് താരം റെക്കോഡ് നേട്ടം കൈവരിച്ചത്.
കൂടാതെ ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടവും ധവാന്‍ സ്വന്തമാക്കി. അതിവേഗം ഈ റെക്കോഡ് നേടിയ ലോകത്തിലെ തന്നെ ആദ്യ താരവും ധവാന്‍ തന്നെ. ഇതുകൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും ഇന്ന് താരം സ്വന്തം പേരിലാക്കി.
ക്യാപ്റ്റനായി അരങ്ങേറിയ ആദ്യമല്‍സരത്തില്‍ തന്നെ 50ല്‍ അധികം സ്‌കോര്‍ നേടിയ ആറാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് ധവാന്‍ കരസ്ഥമാക്കിയ മറ്റൊരു നാഴികകല്ല്. മുമ്പ് അജിത് വഡേക്കര്‍, രവി ശാസ്ത്രി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അജയ് ജഡേജ, എം എസ് ധോണി എന്നിവര്‍ ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു.