ട്വന്റിയില്‍ അതിവേഗം 3000 റണ്‍സുമായി ബാബര്‍ അസം
മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്.
ലാഹോര്‍: ട്വന്റി-20യില്‍ അതിവേഗം 3000 റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായി പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം.ഇന്ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ 52 റണ്‍സ് നേടിയതോടെയാണ് റെക്കോഡ് തന്റെ പേരിലാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമാണ് താരമെത്തിയത്. 81 ഇന്നിങ്‌സുകളില്‍ നിന്നാണ് ബാബറിന്റെ നേട്ടം. കോഹ്‌ലിയും ഈ നേട്ടം 81 ഇന്നിങ്‌സുകളിലാണ് നേടിയത്. ഇന്ന് താരം പുറത്താവാതെ 87 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരായ ആറാം ട്വന്റിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു.മുഹമ്മദ് റിസ്വാന് പകരം ഹാരിസ് റൗഫാണ് ഇന്ന് ഇറങ്ങിയത്. റൗഫ് ഏഴ് റണ്‍സെടുത്ത് പുറത്തായി. മറുപടി ബാറ്റിങില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്.