മുംബൈ: ആഗസ്ത് മൂന്നിന് തുടങ്ങുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തില്ല. ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ധോണി തന്നെ ആവശ്യപ്പെടുകയായിരുന്നു.
ടീമില്‍ നിന്ന് രണ്ട് മാസത്തെ അവധിയെടുത്താണ് ധോണി മാറി നില്‍ക്കുന്നത്. ഈ രണ്ടു മാസം സൈന്യത്തെ സേവിക്കാനാണ് തീരുമാനമെന്നു ധോണി അറിയിച്ചു. സൈന്യത്തിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. നേരത്തെ മോശം ഫോമിനെ തുടര്‍ന്ന് ധോണിയെ ടീമില്‍ നിന്നും പുറത്താക്കുമെന്നും ധോണി വിരമിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്കാണ് ഇതോടെ വിരാമമായത്. അതേസമയം രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം ധോണി ടീമില്‍ തിരിച്ചെത്തും. ഉടനെ ധോണി വിരമിക്കില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ അരുണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ നാളെയാണ് പ്രഖ്യാപിക്കുക.