മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ചെന്നൈയിലെ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

Update: 2021-04-19 01:12 GMT

ചെന്നൈ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസിറ്റിക്ക് വിധേയനാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്‍ കോച്ചായ മുരളീധരന് ചെന്നൈയില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുരളീധരന്റെ ധമനിയില്‍ രക്തം കട്ടപിടിച്ചിരുന്നു. കഴിഞ്ഞമാസം നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമായത്.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അടിയന്തരമായി ചികില്‍സ തേടിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരന്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് 49 വയസ് തികഞ്ഞത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം ഏഴുദിവസത്തെ നിര്‍ബന്ധിത പരിശോധനയ്ക്കുശേഷം മാത്രമേ വീണ്ടും കളിക്കാന്‍ കഴിയുകയുള്ളൂ.

Tags:    

Similar News