ഹാമില്‍ട്ടണ്‍; ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. 112 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.
പൃഥ്വി ഷായുടെ (40) വിക്കറ്റ് ആദ്യം നഷ്ടമായ ഇന്ത്യയ്ക്ക് മായാങ്ക് അഗര്‍വാള്‍ (1), കോഹ്‌ലി(9) എന്നിവരുടെ വിക്കറ്റും ഞൊടിയിടയില്‍ നഷ്ടമായി. പിന്നീട് വന്ന ശ്രേയസ് അയ്യരും(62), രാഹുലും പിടിച്ച് നിന്നത് ഇന്ത്യയ്ക്ക് തുണയായി. 113 പന്തില്‍ നിന്നാണ് രാഹുലിന്റെ ഇന്നിങ്‌സ്. മനീഷ് പാണ്ഡെ 42 റണ്‍സെടുത്തു. കിവികള്‍ക്കായി ബെനറ്റ് നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങില്‍ ന്യൂസിലന്റ് തിരിച്ചടി തുടങ്ങി. 12 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ അവര്‍ 85 റണ്‍സെടുത്തിട്ടുണ്ട്. ഗുപ്റ്റില്‍(59), നിക്കോളസ് (24) എന്നിവരാണ് ക്രീസില്‍.