വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ കിവികള്‍ക്ക് ലീഡ്; ഇന്ത്യയുടെ നില പരുങ്ങലില്‍

122ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി ചേര്‍ത്ത് പുറത്താവുകയായിരുന്നു.

Update: 2020-02-22 12:13 GMT

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണക്കേട്. രണ്ടാം ദിനമായ ഇന്ന് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 165ന് പുറത്തായി. മറുപടി ബാറ്റിങില്‍ ആതിഥേയര്‍ 51 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്.

122ന് അഞ്ച് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി ചേര്‍ത്ത് പുറത്താവുകയായിരുന്നു. അജിങ്ക്യ രഹാനെ(46)യാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. കൈല്‍ ജൈമിസണും ടിം സൗത്തിയുമാണ് ഇന്ത്യന്‍ ബാറ്റിങ് തകര്‍ത്തത്. മറുപടി ബാറ്റിങില്‍ ന്യൂസിലന്റ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയിട്ടുണ്ട്. വില്ല്യംസണ്‍(89) ആണ് കിവി നിരയിലെ ടോപ് സ്‌കോറര്‍. വാറ്റ്‌ലിങ് (14), ഗ്രാന്റഹോമെ (4) എന്നിവരാണ് ഇന്ന് മല്‍സരം അവസാനിക്കുമ്പോള്‍ ക്രീസിലുള്ളത്.

Tags:    

Similar News