വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യാ-പാക് പോര് നാളെ
2017ലും 2005ലും റണ്ണേഴ്‌സ് അപ്പായ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
ബേ ഓവല്‍: ന്യൂസിലന്റില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ നാളെ ആദ്യ മല്‍സരത്തിനിറങ്ങും. പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളി.ആദ്യ മല്‍സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. വൈകിട്ട് 6.30നാണ് മല്‍സരം. പാകിസ്താനെ നിസ്സാരരായി കാണുന്നില്ലെന്നും ടീം മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ക്യാപ്റ്റന്‍ മിഥാലി രാജ് അറിയിച്ചു. 2017ലും 2005ലും റണ്ണേഴ്‌സ് അപ്പായ ഇന്ത്യ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്.
സാധ്യതാ ഇലവന്‍ ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, യാസ്തിക ഭാട്യ, മിഥാലി രാജ്(ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ, റിച്ചാ ഘോഷ്(വിക്കറ്റ് കീപ്പര്‍) പൂജാ വസ്ത്രാക്കര്‍, ജൂലന്‍ ഗോസ്വാമി, മേഖ്‌നാ സിങ്, രാജേശ്വരി ഗെയ്ക്ക്‌വാദ്.