വനിതാ ലോകകപ്പ്; ജെമീമയും ശിഖയും പുറത്ത്; ടീമിനെ മിഥാലി നയിക്കും
ഇന്ത്യയുടെ ആദ്യ മല്‍സരം മാര്‍ച്ച് ആറിന് പാകിസ്താനെതിരേയാണ്.
മുംബൈ: മാര്‍ച്ച് നാല് മുതല്‍ ന്യൂസിലന്റില്‍ ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ മിതാലി രാജ് തന്നെയാണ് നയിക്കുക. ടോപ് ബാറ്റര്‍ ജെമീമാ റൊഡ്രിഗസിനെയും പേസര്‍ ശിഖാ പാണ്ഡെയെയും മോശം ഫോം ചൂണ്ടികാട്ടി പുറത്തിരുത്തി. ഇരുവരെയും പുറത്താക്കിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ബിസിസിഐക്കെതിരേ കടുത്ത പ്രതിഷേധമാണ് തുടരുന്നത്. ഇന്ത്യയുടെ ആദ്യ മല്‍സരം മാര്‍ച്ച് ആറിന് പാകിസ്താനെതിരേയാണ്. ഹര്‍മന്‍ പ്രീത് കൗര്‍, സ്മൃതി മന്ദാന, ഷഫാലി വര്‍മ, യസ്തികാ ഭാട്ടിയ, ദീപ്തി ശര്‍മ, റിച്ചാ ഘോഷ്, സ്‌നേഹാ റാണ, പൂജ വസ്ത്രാകര്‍, ജൂലന്‍ ഗോസ്വാമി, മേഘ്‌ന സിങ്, രേണുക സിങ് ഠാക്കൂര്‍, താനിയാ ഭാട്ടിയ , രാജേശ്വരി ഗെയ്ക്ക് വാദ്, പൂനം യാദവ് എന്നിവരും ടീമില്‍ ഇടം നേടി.