രണ്ടാം ഏകദിനം; ഇന്ത്യക്ക് ലക്ഷ്യം 390 റണ്‍സ്; നാല് വിക്കറ്റ് നഷ്ടമായി

കോഹ്‌ലി 89 റണ്‍സെടുത്താണ് പുറത്തായത്.

Update: 2020-11-29 10:49 GMT



സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യം. ഇന്നും ടോസിന്റെ ആനുകൂല്യം ലഭിച്ച ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ 36 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡെ (9) രാഹുല്‍ (39) എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. കോഹ്‌ലി 89 റണ്‍സെടുത്താണ് പുറത്തായത്. 87 പന്തില്‍ നിന്നാണ് താരത്തിന്റെ ഇന്നിങ്‌സ്. മായങ്ക് അഗര്‍വാള്‍ (28), ശിഖര്‍ ധവാന്‍ (30),ശ്രേയസ് അയ്യര്‍ (38) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.


നേരത്തെ സ്റ്റീവ് സ്മിത്ത് (104), വാര്‍ണര്‍ (83), മാക്‌സ് വെല്‍(63), ലബുസ്‌ഷെഗനെ (70), ആരോണ്‍ ഫിഞ്ച് (60) എന്നിവരുടെ വമ്പന്‍ ബാറ്റിങ് മികവിലാണ് ഓസിസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 64 പന്തില്‍ നിന്നാണ് സ്മിത്തിന്റെ ഇന്നിങ്‌സ്.






Tags:    

Similar News