പാക് താരം മുഹമ്മദ് ആമിര്‍ ടെസ്റ്റില്‍നിന്ന് വിരമിച്ചു

ഏകദിനത്തിലും ട്വന്റി-20 ചാംപ്യന്‍ഷിപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിരമിക്കില്‍ തീരുമാനമെന്ന് ആമിര്‍ വ്യക്തമാക്കി.

Update: 2019-07-26 13:19 GMT

കറാച്ചി: പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 2009ല്‍ ടീമിലെത്തിയ ആമിര്‍ 36 ടെസ്റ്റുകളില്‍നിന്ന് 119 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കുറച്ചുനാളുകളായി വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുമ്പേ തീരുമാനം പ്രഖ്യാപിക്കുകയാണെന്നും 27 കാരനായ ആമിര്‍ പറഞ്ഞു.

ഏകദിനത്തിലും ട്വന്റി-20 ചാംപ്യന്‍ഷിപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് വിരമിക്കില്‍ തീരുമാനമെന്ന് ആമിര്‍ വ്യക്തമാക്കി. 17ാം വയസ്സിലാണ് ആമിര്‍ ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റില്‍ അരങ്ങേറിയത്. 2010ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ ഒത്തുകളിയില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് താരത്തെ അഞ്ചുവര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് 2016ലാണ് ആമിര്‍ പാകിസ്താന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. 

Tags:    

Similar News