ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയുടെ ഇന്ത്യാ സിമന്റസില്‍ റെയ്ഡ്

Update: 2024-02-01 09:29 GMT

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായി എന്‍ ശ്രീനിവാസന്റെ ഇന്ത്യ സിമന്റ്സ് ലിമിറ്റഡിന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്(ഫെമ) ലംഘനം ചൂണ്ടിക്കാട്ടിയാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലായി ചെന്നൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ പരിശോധന നടത്തി. അസോസിയേറ്റ് കമ്പനിയായ ഇന്ത്യ സിമന്റ്സ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ (ഐസിസിഎല്‍) കാര്യങ്ങളുമായും 550 കോടിയുടെ വിദേശ പണമിടപാടുമായും ബന്ധപ്പെട്ടാണ് ഇ.ഡി റെയ്ഡ്.

എന്നാല്‍ ഇന്ത്യ സിമന്റ്സിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മറ്റു ചില ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റ് ചെയ്തു. രാമ ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിഎസ്‌കെ പോസ്റ്റിട്ടില്ല, നായകന്‍ എംഎസ് ധോണി ചടങ്ങില്‍ പങ്കെടുത്തില്ല, സിഎസ്‌കെയുടെ ഉടമകള്‍ ഇന്ത്യാ സിമന്റ്സാണ് എന്നിങ്ങനെയാണ് ഒരാള്‍ ആരോപിച്ചത്.

1946ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഷിപ്പിംഗ്, ക്യപ്റ്റീവ് പവര്‍, കല്‍ക്കരി ഖനനം തുടങ്ങിയ മേഖലകളിലും നിക്ഷേപമിറക്കിയിട്ടുണ്ട്. 2012ല്‍ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റായി സിഎസ്‌കെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചിരുന്നു. 43,000 രൂപ മാസ ശമ്പളത്തിനുള്ള നിയമനം സംബന്ധിച്ച കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ക്രിക്കറ്ററാണ് ധോണി. 1040 കോടിയുടെ വരുമാനം റാഞ്ചിയില്‍നിന്നുള്ള മുന്‍ ഇന്ത്യന്‍ നായകനുണ്ട്. 42കാരനായ താരത്തിന് 12 കോടിയാണ് സിഎസ്‌കെ വര്‍ഷത്തില്‍ നല്‍കുന്നത്.





Tags:    

Similar News