റാഷിദ് ഖാന് തന്നെ താരം; ട്വന്റിയില്‍ അതിവേഗം 100 വിക്കറ്റ്
ലസിത് മലിങ്ക, ഷാഖിബുല് ഹസ്സന്, ടിം സൗത്തി എന്നിവര്‍ 100 വിക്കറ്റിന്റെ എലൈറ്റ് ക്ലബ്ബില്‍ കയറിയവരാണ്.
ദുബയ്: ലോകകപ്പിലെ പാകിസ്താനെതിരായ മല്‍സരത്തില്‍ അഫ്ഗാനിസ്താന് തോറ്റെങ്കിലും സൂപ്പര്‍ ബൗളര്‍ റാഷിദ് ഖാന് ഇന്ന് വലിയ നേട്ടം കരസ്ഥമാക്കി. ട്വന്റിയില്‍ അതിവേഗം 100 വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് അഫ്ഗാന് സ്പിന്നര്‍ റാഷിദ് ഖാന് സ്വന്തം. ഇന്ന് പാകിസ്താന്റെ ബാബര്‍ അസം, ഹഫീസ് എന്നിവരുടെ വിക്കറ്റുകള്‍ നേടിയതോടെയാണ് റാഷിദ് റെക്കോഡ് കരസ്ഥമാക്കിയത്.
53 ഇന്നിങ്ങ്സുകളിലായാണ് താരം 100 വിക്കറ്റ് നേടിയത്. മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിങ്ക, ബംഗ്ലാദേശിന്റെ ഷാഖിബുല് ഹസ്സന്, ന്യൂസിലന്റിന്റെ ടിം സൗത്തി എന്നിവര്‍ 100 വിക്കറ്റിന്റെ എലൈറ്റ് ക്ലബ്ബില്‍ കയറിയവരാണ്. ഷാഖിബും സൗത്തിയും 84 മല്‍സരങ്ങളില്‍ നിന്നാണ് 100 വിക്കറ്റ് നേടിയത്. മലിങ്ക 76 ഇന്നിങ്സുകളിലായാണ് 100 വിക്കറ്റ് കൊയ്തത്.