ഡുബേയും തേവാട്ടിയും അടിച്ചെടുത്തു; ബാംഗ്ലൂരിന് ലക്ഷ്യം178 റണ്‍സ്
സഞ്ജു സാംസണ് 21 റണ്‍സുമായി പുറത്തായി.
മുംബൈ: ഐപിഎല്ലിലെ റോയല്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ലക്ഷ്യം 178 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. മുന്‍ നിര തകര്‍ന്ന രാജസ്ഥാനെ രക്ഷിച്ചത് ശിവം ഡുബേയും (46), രാഹുല്‍ തേവാട്ടിയും (40) ചേര്‍ന്നാണ്. 23 പന്തില്‍ തേവാട്ടിയ 40 റണ്‍സെടുത്തപ്പോള്‍ 32 പന്തിലാണ് ഡുബേയുടെ ഇന്നിങ്സ്. 16 പന്തില്‍ 25 റണ്‍സുമായി റിയാന്‍ പരാഗും റോയല്‍ ടീമിന് തുണയായി.സഞ്ജു സാംസണ് 21 റണ്‍സുമായി പുറത്തായി. ജോസ് ബട്ലര് (8), വൊഹറാ(7), മില്ലര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ടോസ് നേടിയ ബാംഗ്ലൂര്‍ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും മുഹമ്മദ് സിറാജും മൂന്ന് വീതം വിക്കറ്റ് നേടി.