ശ്രീലങ്കയ്ക്കെതിരായ പരമ്പര; സഞ്ജു ട്വന്റി ടീമില്‍; കോഹ്ലിക്കും പന്തിനും വിശ്രമം
രണ്ട് ടീമിനെയും രോഹിത്ത് ശര്‍മ്മ തന്നെ നയിക്കും
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ്-ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ് ട്വന്റി-20 ടീമില്‍ ഇടം നേടി. പരിക്കിനെ തുടര്‍ന്ന് നീണ്ട കാലം പുറത്തിരുന്ന രവീന്ദ്ര ജഡേജ രണ്ട് ടീമിലും ഇടം നേടി. വിരാട് കോഹ്ലിക്കും ഋഷഭ് പന്തിനും ട്വന്റിയില്‍ വിശ്രമം അനുവദിച്ചു. ദീപക് ഹൂഡ, ഋതുരാജ് ഗെയ്ക്ക്വാദ്, രവി ബിഷ്ണോയ് എന്നിവരും ട്വന്റിയില്‍ ഇടം പിടിച്ചു.
ടെസ്റ്റില്‍ പൂജാരെ, രഹാനെ എന്നിവരെ ഒഴിവാക്കി.ഹനുമ വിഹാരി, പ്രിയങ്ക് പാഞ്ചല്‍, എസ് ഭരത്, ജയന്ത് യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടെസ്റ്റിലേക്ക് പരിഗണിച്ചിട്ടുണ്ട്. രണ്ട് ടീമിനെയും രോഹിത്ത് ശര്‍മ്മ തന്നെ നയിക്കും.