സഞ്ജു സാംസണ് ഐപിഎല്ലില്‍ സെഞ്ചുറി
ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 55 പന്തില്‍ നിന്ന് 10 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചുറി(102).
ഹൈദരാബാദ്: ഐപിഎല്ലിലെ ഈ വര്‍ഷത്തെ ആദ്യ സെഞ്ചുറി മലയാളി താരം സഞ്ജു സാംസണ്‍.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് സഞ്ജു സെഞ്ചുറി നേടിയത്. ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 55 പന്തില്‍ നിന്ന് 10 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചുറി(102). ആദ്യ സെഞ്ചുറി 2018ലാണ് നേടിയത്. ട്വന്റിയിലെ ആദ്യ സെഞ്ചുറി 2017ലാണ് സ്വന്തമാക്കിയത്. ഇതോടെ എപിഎല്ലില്‍ കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ സഞ്ജു സ്ഥാനം നേടി. കോഹ്‌ലി(4), മുരളി വിജയ്(2), വിരേന്ദ്ര സേവാഗ്(2) എന്നിവരാണ് ക്ലബ്ബില്‍ സ്ഥാനം നേടിയ മറ്റ് താരങ്ങള്‍.