തോറ്റ മല്‍സരം ജയിപ്പിച്ച് കെകെആറിന്റെ റിങ്കു; അവസാന അഞ്ച് പന്തില്‍ അഞ്ച് സിക്‌സ്; ജിടിക്ക് ഷോക്ക്

വെങ്കിടേഷ് അയ്യര്‍ 83ഉം ക്യാപ്റ്റന്‍ നിതേഷ് റാണ 45 ഉം റണ്‍സ് കെകെആറിനായി നേടിയിരുന്നു.

Update: 2023-04-09 14:45 GMT

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന സൂപ്പര്‍ല ത്രില്ലിങ് മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തോല്‍വി ഉറപ്പിച്ച കെകെആറിന് വിജയമൊരുക്കിയത് റിങ്കു സിങാണ്. കെകെആറിന് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് റിങ്കു നല്‍കിയത്. അവസാന ഓവറില്‍ കെകെആറിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. പന്തെറിനത് യാഷ് ദയാല്‍. ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിളെടുത്ത് റിങ്കുവിന് സ്ട്രൈക്ക് കൈമാറി. പിന്നീട് നടന്നത് അല്‍ഭുതം.തുടര്‍ച്ചയായ അഞ്ച് പന്തുകള്‍ സിക്സര്‍ പറത്തി റിങ്കു കെകെആറിന് ത്രില്ലിങ് ജയം നല്‍കി. ജിടി താരം റാഷിദ് ഖാന്റെ ഹാട്രിക്കിന് ശേഷം തകര്‍ന്ന കെകെആറിനെ റിങ്കു സിങ് ഒറ്റയ്ക്ക് ജയിപ്പിക്കുകയായിരുന്നു. 21 പന്തില്‍ 48 റണ്‍സാണ് താരം നേടിയത്. ഒരു ഫോറും ആറ് സിക്സും ഉള്‍പ്പെട്ടതാണ് റിങ്കുവിന്റെ ഇന്നിങ്‌സ്. നേരത്തെ വെങ്കിടേഷ് അയ്യര്‍ 83ഉം ക്യാപ്റ്റന്‍ നിതേഷ് റാണ 45 ഉം റണ്‍സ് കെകെആറിനായി നേടിയിരുന്നു. റസ്സല്‍(1), നരേയ്ന്‍ (0), ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകളാണ് റാഷിദ് ഖാന്‍ നേടിയത്.

കെകെആറിന്റെ ലക്ഷ്യം 205 റണ്‍സായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 207 റണ്‍സെടുത്താണ് കെകെആര്‍ ജയം കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജിടിയ്ക്കായി സായ് സുദര്‍ശന്‍ 53ഉം വിജയ് ശങ്കര്‍ 63 ഉം റണ്‍സ് നേടിയിരുന്നു.









Tags:    

Similar News