ഓസീസിനെതിരായ പരമ്പര; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കും
ലോകകപ്പിനു മുന്നോടിയുള്ള പരമ്പര ആയതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ബിസിസിഐ തീരുമാനം. അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരേ ഈമാസം 20ന് ഇന്ത്യയില്‍ തുടങ്ങുന്ന ട്വന്റി-20, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ 15ന് പ്രഖ്യാപിക്കും. ലോകകപ്പിനു മുന്നോടിയുള്ള പരമ്പര ആയതിനാല്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ബിസിസിഐ തീരുമാനം. അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഇംഗ്ലണ്ട് എയ്‌ക്കെതിരായ മല്‍സരത്തില്‍ രാഹുല്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഫോം കണ്ടെത്താനുള്ള രാഹുലിന്റെ അവസാന വേദിയാണ് പരമ്പര. രാഹുലിനെയും രഹാനയെയും ഓപണിങ് പരീക്ഷിച്ചേക്കും. ദീര്‍ഘകാലമായി വിശ്രമമില്ലാതെ കളിക്കുന്ന രോഹിത് ശര്‍മയ്ക്ക് പരമ്പരയില്‍ വിശ്രമം നല്‍കും.
ന്യൂസിലന്റ് പരമ്പരയിലെ അവസാന മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തും. മെയ് 30 മുതല്‍ ജൂലായ് 14 വരെയാണ് ലോകകപ്പ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മൂന്നോടിയായി പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരമാണ് പരമ്പര. പരമ്പരയ്ക്ക് ശേഷമുള്ള ഐപിഎല്‍ മാമാങ്കമാണ് ടീമിന് മുന്നിലുള്ള മറ്റൊരു പരിശീലനവേദി. മാര്‍ച്ചിലാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. ജസ്പ്രിത് ബുംറ, റിഷഭ് പന്ത് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഓസിസ് പരമ്പരയും ഐപിഎല്ലും ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐയ്ക്കു മുന്നിലുള്ള രണ്ടു മല്‍സരങ്ങളാണ്.