പരിക്ക് ഗുരുതരം; പുനെയിലും ഐപിഎല്ലിലും ശ്രേയസ് അയ്യര്‍ കളിക്കില്ല
ഒരുമാസത്തിലധികം വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ട്.
പുനെ: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരേ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യയുടെ ശേഷിക്കുന്ന മല്‍സങ്ങളിലും ഐപിഎല്‍ ആദ്യപകുതിയിലും കളിക്കാന്‍ കഴിയില്ല.താരത്തിന്റെ തോളെല്ലിന് സ്ഥാന ചലനം സംഭവിച്ചതായും ഒരുമാസത്തിലധികം വിശ്രമം വേണമെന്നുമാണ് റിപ്പോര്‍ട്ട്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മല്‍സരങ്ങള്‍ താരത്തിന് നഷ്ടമാവും. കൂടാതെ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഐപിഎല്‍ സീസണിന്റെ തുടക്കവും താരത്തിന് നഷ്ടമാവും. ഡല്‍ഹിയുടെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിന് പരിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ശ്രേയസിന് പകരം ആര്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, സ്റ്റീവ് സ്മിത്ത് എന്നിവരില്‍ ആരെങ്കിലും ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കും.