ട്വന്റിയില്‍ കന്നി സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍; കോഹ്ലിയുടെ റെക്കോഡും പഴങ്കഥ
രാഹുല്‍ ത്രിപാഠി (44), സൂര്യ കുമാര്‍ യാദവ് (24), ഹാര്‍ദ്ദിക്ക് പാണ്ഡെ (30) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.
അഹ്മദാബാദ്: ഏകദിനത്തിലെ ഇന്ത്യയുടെ പുത്തന്‍ വെടിക്കെട്ട് താരം ശുഭ്മാന്‍ ഗില്ലിന് ട്വന്റി-20യില്‍ കന്നി സെഞ്ചുറി. ന്യൂസിലന്റിനെതിരായ അവസാനത്തെ ട്വന്റിയിലാണ് ഗില്ലിന്റെ സെഞ്ചുറി. 54 പന്തിലാണ് താരം സെഞ്ചുറി നേടിയത്. 63 പന്തില്‍ ഏഴ് സിക്സും 12 ഫോറുമടക്കം 126 റണ്‍സെടുത്ത് താരം പുറത്താവാതെ നിന്നു. ട്വന്റിയിലെ ഉയര്‍ന്ന വ്യക്തി സ്കോറും ഗില്‍ തന്റെ പേരിലാക്കി. വിരാട് കോഹ്ലിയുടെ റെക്കോഡാണ് താരം തകര്‍ത്തത്. ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. ഇഷാന് കിഷന്(1) തുടര്‍ച്ചായ മൂന്നാം മല്‍സരത്തിലും നിരാശപ്പെടുത്തി. രാഹുല്‍ ത്രിപാഠി (44), സൂര്യ കുമാര്‍ യാദവ് (24), ഹാര്‍ദ്ദിക്ക് പാണ്ഡെ (30) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.