രണ്ടാം ട്വന്റി; ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ പുറത്ത് ; ഋതുരാജും ചേതന്‍ സക്കറിയയും അരങ്ങേറും

ധവാന്‍ ഐസുലേഷനില്‍ പോയതിനെ തുടര്‍ന്നാണ് ഭുവിക്ക് അവസരം.

Update: 2021-07-28 10:36 GMT


കൊളംബോ: ഓള്‍ റൗണ്ടര്‍ ക്രുനാല്‍ പാണ്ഡെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസുലേഷനില്‍ കയറിയ ഒമ്പത് താരങ്ങള്‍ ലങ്കയ്‌ക്കെതിരായ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കില്ല. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സൂര്യ കുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡെ, ഇഷാന്‍ കിഷന്‍, കൃഷ്ണപ്പാ ഗൗതം, മനീഷ് പാണ്ഡെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നീ താരങ്ങളാണ് നിലവില്‍ ഐസുലേഷനില്‍ . കൊവിഡ് ബാധിതനായ ക്രുനാലിനെ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ ഇന്ന് രാത്രി എട്ടിന് നടക്കുന്ന രണ്ടാം ട്വന്റിയില്‍ ഭുവനേശ്വര്‍ കുമാര്‍ ടീമിനെ നയിക്കും.ധവാന്‍ ഐസുലേഷനില്‍ പോയതിനെ തുടര്‍ന്നാണ് ഭുവിക്ക് അവസരം. ഋതുരാജ് ഗെയ്ക്ക്‌വാദ്, ചേതന്‍ സക്കറിയ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ക്ക് ഇന്ന് ഇന്ത്യയ്ക്കായി ഇറങ്ങാന്‍ അവസരം ലഭിച്ചേക്കും. നിധീഷ് റാണ ഓപ്പണര്‍ ആയി ഇറങ്ങിയേക്കും. സഞ്ജു സാംസണും ഇന്ന് ടീമില്‍ ഇടം ലഭിക്കും.




Tags:    

Similar News