സെയ്ദ് മുഷ്താഖ് അലി ട്രോഫി; താരമായി അബ്ദുല്‍ ബാസിത്

15 പന്തില്‍ 27 റണ്‍സ് നേടിയ ബാസിത് കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു.

Update: 2022-10-15 05:31 GMT


മൊഹാലി: സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. കഴിഞ്ഞ ദിവസം ഹരിയാനയെ നേരിട്ട കേരളം ഏഴ് വിക്കറ്റിന്റെ ജയമാണ് നേടിയത്.അബ്ദുല്‍ ബാസിതിന്റെ ബാറ്റിങാണ് കേരളത്തിന് ജയമൊരുക്കുന്നതില്‍ നിര്‍ണ്ണായകമായത്. 131 റണ്‍സായിരുന്നു കേരളത്തിന്റെ ലക്ഷ്യം. 15 പന്തില്‍ 27 റണ്‍സ് നേടിയ ബാസിത് കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു. കേരളത്തിന് വേണ്ടിയുള്ള ബാസിതിന്റെ ആദ്യ സീസണാണ്. രോഹന്‍ കുന്നുമല്‍ 26 ഉം വിഷ്ണു വിനോദ് 25 ഉം റണ്‍സ് നേടി.90 റണ്‍സ് നേടുന്നതിനിടെ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. തുടര്‍ന്നാണ് കേരളം പൊരുതി ജയിച്ചത്. ഹരിയാനയ്ക്ക് വേണ്ടി രാഹുല്‍ തേവാട്ടിയ മൂന്നും ജയന്ത് യാദവ് രണ്ടും വിക്കറ്റ് നേടി.





Tags:    

Similar News