ട്വന്റി-20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയേക്കും
ഒക്ടോബറില്‍ ഇന്ത്യയിലെ സ്ഥിതി പ്രവചനാധീതമായിരിക്കും.
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാന്‍ സാധ്യത. ബിസിസിഐ വക്താവ് ധീരജ് മല്‍ഹോത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറില്‍ ഇന്ത്യയിലെ സ്ഥിതി പ്രവചനാധീതമായിരിക്കും. കൊവിഡ് നിയന്ത്രണ വിധേയമായാല്‍ ടൂര്‍ണ്ണമെന്റ് ഇന്ത്യയില്‍ തന്നെ തുടരും. എന്നാല്‍ മുന്‍കൂട്ടി ഒരു വേദി കണ്ടെത്തേണ്ടതുണ്ട്. ഇതിന് യുഎഇയാണ് ഉചിതം. യുഎഇയിലും ഇന്ത്യക്ക് യാത്രാ വിലക്കുണ്ട്. എന്നാല്‍ ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഐപിഎല്‍ തുടര്‍ന്ന് പോവാന്‍ തന്നെയാണ് ബിസിസിഐയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.