ട്വന്റി-20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്നു രാത്രി; എതിരാളികള്‍ അയര്‍ലന്റ്

Update: 2024-06-05 05:18 GMT
ന്യൂയോര്‍ക്ക്: 11 വര്‍ഷമായി നീളുന്ന ഐസിസി ട്രോഫി ക്ഷാമത്തിന് അന്ത്യം കുറിക്കാനുള്ള ഇന്ത്യയുടെ അശ്വമേധത്തിന് ഇന്നു തുടക്കം. 9ാം ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും ഡിഡി സ്‌പോര്‍ട്‌സിലും തത്സമയം.

പേസ് ബോളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലേത്. ന്യൂയോര്‍ക്കില്‍ ഇന്ന് മൂടിക്കെട്ടിയ കാലാവസ്ഥയാകുമെന്നാണ് പ്രവചനം. ഇത് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പേസ് ബോളര്‍മാരെ സഹായിക്കും. താരതമ്യേന വലിയ ബൗണ്ടറികളാണ് നാസോ കൗണ്ടി സ്റ്റേഡിയത്തിലേത്. വശങ്ങളിലെ ദൂരം 70 മീറ്ററിലുമേറെയാണ്. വിക്കറ്റിനു മുന്നിലെയും പിന്നിലെയും ബൗണ്ടറികളുടെ നീളം 65 70 മീറ്ററും.

രാജ്യാന്തര ട്വന്റി-20 മത്സരങ്ങളില്‍ ഇതുവരെ 8 തവണ ഇന്ത്യയും അയര്‍ലന്‍ഡും നേര്‍ക്കുനേര്‍ മത്സരിച്ചു. ഇതില്‍ 7 തവണയും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. ട്വന്റി-20 ലോകകപ്പില്‍ ഒരു തവണ മാത്രമേ ഇരു ടീമുകളും ഏറ്റമുട്ടിയിട്ടുള്ളൂ. 2009ല്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിന് ഇന്ത്യ ജയിച്ചു.


Tags:    

Similar News