ട്വന്റി-20 ലോകകപ്പില്‍ അട്ടിമറി; കിവികളെ എറിഞ്ഞിട്ട് അഫ്ഗാന്‍; ജയം 84 റണ്‍സിന്

Update: 2024-06-08 07:57 GMT

ഗുയാന: ട്വന്റി-20 ലോകകപ്പില്‍ ആദ്യ അട്ടിമറി ജയം അഫ്ഗാനിസ്ഥാന്റെ പേരില്‍. 2021ലെ റണ്ണേഴ്‌സ് അപ്പും മുന്‍നിര ടീമുമായ ന്യൂസിലന്റിനെയാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. 84റണ്‍സിനാണ് അഫ്ഗാന്റെ ജയം. 160 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കിവികളെ 75 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞിടുകയായിരുന്നു. 15.2 ഓവറില്‍ കിവികള്‍ കൂടാരം കയറി. ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസലഖ് ഫാറൂഖി എന്നിവര്‍ നാല് വീതം വിക്കറ്റ് നേടിയാണ് അഫ്ഗാന് മിന്നും ജയം നല്‍കിയത്. മുഹമ്മദ് നബി രണ്ട് വിക്കറ്റും നേടി. ഫിലിപ്പ്‌സ് (18), ഹെന്ററി (12) എന്നിവര്‍ മാത്രമാണ് ന്യൂസിലന്റ് നിരയില്‍ രണ്ടക്കം കടന്നത്.


ടോസ് ഭാഗ്യം കിവികള്‍ക്കായിരുന്നു. എന്നാല്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്ത അവര്‍ക്ക് അഫ്ഗാന്റെ പോരാട്ടത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അഫ്ഗാന്‍ നിരയില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 56 പന്തില്‍ 80 റണ്‍സെടുത്തപ്പോള്‍ സദ്രന്‍ 44 റണ്‍സും അസ്മത്തുള്ള 22 ഉം റണ്‍സെടുത്തും. ജയത്തോടെ അഫ്ഗാന്‍ ഗ്രൂപ്പ് സിയില്‍ രണ്ട് ജയവുമായി ഒന്നാം സ്ഥാനത്താണുള്ളത്. ആദ്യമല്‍സരത്തില്‍ ഉഗാണ്ടയെ പരാജയപ്പെടുത്തിയിരുന്നു. ന്യൂസിലന്റിന്റെ ആദ്യ മല്‍സരമാണ്.





Tags:    

Similar News