മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ വിജയ് സോളിനെതിരേ പണം തട്ടിയെടുത്തതായി കേസ്
2014ലാണ് ടീമിന്റെ ക്യാപ്റ്റനായത്.
പൂനെ: മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ വിജയ് സോളിനെതിരേ പണം തട്ടിയെടുത്തതുള്‍പ്പെടെ നിരവധി കേസുകള്‍. പൂനയിലെ ജല്‍ന പോലിസ് സ്റ്റേഷനിലാണ് വിജയ്‌ക്കെതിരേ നിരവധി കേസുകള്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഒരു ക്രിപ്ര്‌റ്റോ കറന്‍സി ഇന്‍വെസ്റ്റ്‌മെന്റ് മാനേജറുടെ പരാതിയിലാണ് കേസ്. മാനേജറുടെ ലക്ഷകണക്കിന് പണം വിജയയും സഹോദരനും അടങ്ങുന്ന സംഘം തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു. കൂടാതെ മാനേജറെ തട്ടികൊണ്ടുപോയി 10 ദിവസം തടവില്‍ പാര്‍പ്പിച്ചതായും പരാതിയിലുണ്ട്. തട്ടികൊണ്ടുപോകല്‍, ആയുധം കൈവശം വയ്ക്കുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ മറ്റ് കേസുകളും ഇയാള്‍ക്കെതിരേ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. 2012ലോകകപ്പിലാണ് സോള്‍ ആദ്യമായി ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമില്‍ കളിച്ചത്. അന്ന് ഇന്ത്യ ചാംപ്യന്‍മാരായിരുന്നു. 2014ലാണ് ടീമിന്റെ ക്യാപ്റ്റനായത്. 2014 ലോകകപ്പില്‍ ടീം ക്വാര്‍ട്ടറില്‍ പുറത്തായി. മലയാളി താരം സഞ്ജു സാംസണായിരുന്നു വൈസ് ക്യാപ്റ്റന്‍.