സച്ചിന്റെ റെക്കോഡ് തകര്‍ന്നു; ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് നേടിയ താരമായി കോലി
സച്ചിന്‍ 276 ഇന്നിങ്‌സ് കൊണ്ട് പൂര്‍ത്തിയാക്കിയ ലക്ഷ്യം കോലി കേവലം 222 ഇന്നിങ്‌സില്‍ മറികടന്നു.
ലണ്ടന്‍: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികച്ച താരമായി വിരാട് കോലി. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നത്. സച്ചിന്‍ 276 ഇന്നിങ്‌സ് കൊണ്ട് പൂര്‍ത്തിയാക്കിയ ലക്ഷ്യം കോലി കേവലം 222 ഇന്നിങ്‌സില്‍ മറികടന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡില്‍ പാകിസ്താനെതിരേ നടന്ന മല്‍സരത്തിലാണ് കോലി നേട്ടം സ്വന്തമാക്കിയത്. നേരത്തേ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് കടന്ന താരമെന്ന ബഹുമതിയും കോലി നേടിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്ന്മാരില്‍ ഒരാളായ കോലി 2019 ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 18 റണ്‍സില്‍ മടങ്ങിയിരുന്നു. എന്നാല്‍ ആസ്‌ത്രേലിയക്കെതിരായ തൊട്ടടുത്ത മാച്ചില്‍ 82 റണ്‍സെടുത്ത് തന്റെ സ്വതസിദ്ധമായ പ്രകടനം കാഴ്ച്ചവച്ചു.