ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് ; സച്ചിന്റെ റെക്കോഡ് തിരുത്തി കോഹ്‌ലി

സച്ചിന്‍ 300 ഇന്നിങ്‌സുകളില്‍ നിന്നാണ് 12,000 റണ്‍സ് നേടിയത്.

Update: 2020-12-02 09:33 GMT



കാന്‍ബെറ: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 12,000 റണ്‍സ് നേടി ലോകറെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡാണ് ക്യാപ്റ്റന്‍ തിരുത്തിയത്. ഇന്ന് ഓസിസിനെതിരായ മല്‍സരത്തിലാണ് താരം റെക്കോഡ് കരസ്ഥമാക്കിയത്. മല്‍സരത്തിന്റെ 13ാം ഓവറില്‍ ആദ്യ പന്തിലാണ് കോഹ്‌ലിയുടെ നേട്ടം. 12,000 റണ്‍സ് നേടാന്‍ കോഹ്‌ലിക്ക് 232 ഇന്നിങ്‌സുകള്‍ മാത്രമാണ് വേണ്ടി വന്നത്. സച്ചിന്‍ 300 ഇന്നിങ്‌സുകളില്‍ നിന്നാണ് 12,000 റണ്‍സ് നേടിയത്. സച്ചിന് പിറകില്‍ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങാണുള്ളത്. പോണ്ടിങ് 314 ഇന്നിങ്‌സുകളിലാണ് 12,000 റണ്‍സ് നേടിയത്. ശ്രീലങ്കയുടെ കുമാര സങ്കക്കാര (336-ഇന്നിങ്‌സ്), സനത് ജയസൂര്യ (379-ഇന്നിങ്‌സ്), മഹേല ജയവര്‍ധന (399-ഇന്നിങ്‌സ്) എന്നിവരും 12,000 റണ്‍സ് നേടിയവരുടെ എലൈറ്റ് ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്.










Tags:    

Similar News