മാഞ്ചസ്റ്റര്‍: വിരാട് കോഹ്‌ലിയും എം എസ് ധോണിയും ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യ മികച്ച നിലയില്‍. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 268 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് എത്തിനില്‍ക്കെ രോഹിത്ത് ശര്‍മ്മ(18)യെ പുറത്താക്കി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് വന്ന കോഹ്‌ലി (72) രാഹുലി(48)നൊപ്പം ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. രാഹുല്‍ പുറത്തായതിന് ശേഷമെത്തിയ വിജയ് ശങ്കറിന്(14) കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. തുടര്‍ന്നെത്തിയ ജാദവും (7) ശരവേഗത്തില്‍ പുറത്തായി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും(56) കോഹ്‌ലിയും മികച്ച പ്രകടനം കാഴ്ചവച്ചു. 82 പന്തില്‍ നിന്നാണ് കോഹ്‌ലി 72 റണ്‍സെടുത്തത്. അതിനിടെ കോഹ്‌ലി ഇന്നത്തെ മല്‍സരത്തിനിടെ പുതിയ റെക്കോഡിനര്‍ഹനായി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിനാണ് ക്യാപ്റ്റന്‍ അര്‍ഹനായത്. 417 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി 20,000 റണ്‍സ് നേടിയത്. റിക്കി പോണ്ടിങ് 464 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ക്യാപ്റ്റന്റെ പുറത്താവലിന് ശേഷമെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യ 38 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 56 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു. കരീബിയന്‍സിനായി റോച്ച് മൂന്നും കോട്രല്‍, ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ്് വീതവും നേടി.