സിംബാബ്‌വെ പര്യടനം; വി വി എസ് ലക്ഷ്മണ്‍ ഇന്ത്യന്‍ കോച്ച്
ഏഷ്യാ കപ്പില്‍ ഇടം നേടിയ രാഹുലും ദീപക് ഹൂഡയും 23ന് യൂഎഇയിലെത്തും.
മുംബൈ: ഈ മാസം 18ന് ആരംഭിക്കുന്ന സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. ഏഷ്യാ കപ്പിന് മുന്നോടിയായി നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ താല്‍ക്കാലിക വിശ്രമം അനുവദിച്ചിരിക്കുകയാണ്. നേരത്തെ അയര്‍ലന്റ് പര്യടനത്തിലും ലക്ഷ്ണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു. സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയാണ് സിംബാബ്‌വെയ്‌ക്കെതിരായ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. മൂന്ന് ഏകദിനങ്ങളാണ് ടീം ഹരാരെയില്‍ കളിക്കുക. ഏഷ്യാ കപ്പില്‍ ഇടം നേടിയ രാഹുലും ദീപക് ഹൂഡയും 23ന് യൂഎഇയിലെത്തും.ദ്രാവിഡടക്കമുള്ള ഇന്ത്യന്‍ ടീം 23 യൂഎഇയില്‍ എത്തും.