പാക് പേസര്‍ വഹാബ് റിയാസ് കായിക മന്ത്രി പദത്തിലേക്ക്
നിലവില്‍ താരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ്.
കറാച്ചി: പാക് ക്രിക്കറ്റ് ടീമിലെ പേസറായ വഹാബ് റിയാസ് കായിക മന്ത്രിയാവുന്നു. പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രി എന്ന പദത്തിലേക്കാണ് താരം വരുന്നത്. നിലവില്‍ മിന്നും ഫോമിലുള്ള റിയാസ് താല്‍ക്കാലിക മന്ത്രി പദത്തിലായിരിക്കും ഇരിക്കുക. മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കാനിരുക്കുകയാണ്. നിലവില്‍ താരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ്. പാകിസ്ഥാനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ടി20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളായി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വിക്കറ്റ് വേട്ട പട്ടികയില്‍ ഒന്നാമതാണ്. 2020ലാണ് പാക്കിസ്ഥാനുവേണ്ടി വഹാബ് അവസാനമായി കളിച്ചത്.