'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു': ഇംഗ്ലണ്ട് ക്യാപ്റ്റന്‍

ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.

Update: 2019-07-15 13:29 GMT

ലോര്‍ഡ്‌സ്: 'അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു'. ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഇംഗ്ലണ്ട് കിരീടം നേടിയതിന് ഐറിഷ് ഭാഗ്യമാണോ എന്ന ചോദ്യത്തിനാണ് അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന മറുപടി മോര്‍ഗാന്‍ പറഞ്ഞത്. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സംസാരിച്ചപ്പോഴാണ് അല്ലാഹു നമുക്കൊപ്പമുണ്ടെന്നും വിജയം നമുക്കായിരിക്കുവെന്നും സഹതാരമായ ആദില്‍ റാഷിദ് പറഞ്ഞത്. റാഷിദിന്റെ വാക്കുകളാണ് മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ആറോളം താരങ്ങളാണ് ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നത്. എല്ലാവരുടെയും പിന്തുണയും ഭാഗ്യവുമാണ് കിരീട നേട്ടത്തിന് പിന്നില്ലെന്ന് ഐറിഷ് വംശജനായ മോര്‍ഗാന്‍ പറഞ്ഞു.

അതിനിടെ ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഇരുവരും സ്‌റ്റേജില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നു. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.




Tags:    

Similar News