വിന്‍ഡീസ് താരങ്ങളായ സിമ്മണ്‍സും രാംദിനും വിരമിച്ചു
2021 ലോകകപ്പിലും താരം കളിച്ചിരുന്നു.
ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റിലെ മികച്ച രണ്ട് പ്രതിഭകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേഷ് രാംദിന്‍, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവരാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. രാംദിന്‍ 14 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് അവസാനിപ്പിക്കുന്നത്. ഏകദിനത്തില്‍ 2200ഉം ട്വന്റിയില്‍ 636ഉം ടെസ്റ്റില്‍ 289ഉം റണ്‍സ രാംദിന്‍ നേടിയിട്ടുണ്ട്. 2019ലാണ് താരം അവസാനമായി കരീബിയന്‍സിനായി കളിച്ചത്.
ബാറ്റ്‌സ്മാനായ സിമണ്‍സ് 144 മല്‍സരങ്ങളില്‍ നിന്നായി 3763 റണ്‍സ് നേടിയിട്ടുണ്ട്. വിന്‍ഡീസ് ട്വന്റി-20യില്‍ രണ്ട് തവണ ലോകകപ്പ് കിരീടം നേടിയപ്പോഴും സിമണ്‍സ് ടീമിലുണ്ടായിരുന്നു. 2021 ലോകകപ്പിലും താരം കളിച്ചിരുന്നു.