ട്വന്റി-20 വനിതാ ലോകകപ്പ്; ഇന്ത്യയെ പുറത്താക്കി ഓസിസ് ഫൈനലില്‍
തുടര്‍ച്ചയായ ഏഴാം ഫൈനലിലേക്കാണ് ഓസിസ് പ്രവേശിച്ചത്.
കേപ്ടൗണ്‍: ട്വന്റി-20 വനിതാ ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. സെമിയില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ അഞ്ച് റണ്‍സിന് പുറത്താക്കുകയായിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 172-4. ഇന്ത്യ 167-8. 173 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഷെഫാലി വര്‍മ്മ, സ്മൃതി മന്ദാന, യാസ്തിക ഭാട്ടിയ എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി. തുടര്‍ന്ന് ജെമീമാ റൊഡ്രിഗസ്(24 പന്തില്‍ 43), ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ (34 പന്തില്‍ 52) എന്നിവര്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി.ഇരുവരുടെയും പുറത്താവലിന് ശേഷം സ്‌ട്രൈക്കിങ് ഏറ്റെടുക്കാന്‍ എത്തിയവര്‍ക്കും അധികം വെടിക്കെട്ട് പുറത്തെടുക്കാനായില്ല. റിച്ചാ ഘോഷ് 14ഉം ദീപ്തി ശര്‍മ്മ 20 റണ്‍സെടുത്തു. തുടര്‍ച്ചയായ ഏഴാം ഫൈനലിലേക്കാണ് ഓസിസ് പ്രവേശിച്ചത്.