വനിതാ ട്വന്റി-20 ലോകകപ്പ്; സെമി കാണാതെ ഇന്ത്യയും പാകിസ്താനും പുറത്ത്; കിവികള്‍ സെമിയില്‍

Update: 2024-10-14 17:44 GMT

ഷാര്‍ജ: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ന് നടന്ന നിര്‍ണായകമായ ഗ്രൂപ്പ് എ മത്സരത്തില്‍ ന്യൂസിലന്‍ഡ് പാകിസ്താനെ പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ പുറത്തായത്. പാകിസ്താനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമി ടിക്കറ്റെടുത്തു. പാകിസ്താനും ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 54 റണ്‍സിനാണ് ന്യൂസിലന്‍ഡിന്റെ ജയം. പാകിസ്താന് മുമ്പില്‍ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ന്യൂസിലന്‍ഡ് 56 റണ്‍സിന് അവരെ എറിഞ്ഞിട്ടു.

പാകിസ്താന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ടായിരുന്നു. എന്നാല്‍, പാകിസ്താനെ എറിഞ്ഞിട്ടതോടെ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഗ്രൂപ്പ് എയില്‍നിന്ന് സെമിയിലേക്ക് മുന്നേറി.ഗ്രൂപ്പ് എയില്‍ നാല് മത്സരങ്ങളില്‍നിന്ന് എട്ട് പോയന്റുമായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. കളിച്ച എല്ലാ മത്സരങ്ങളും ടീം വിജയിച്ചു. നാല് മത്സരങ്ങളില്‍നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാമതായാണ് ന്യൂസിലന്‍ഡ് അടുത്ത റൗണ്ടിലെത്തിയത്. രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയന്റുമായി ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാമതാണ്.


Tags:    

Similar News