യൂറോ മാമാങ്കത്തിന് ഇന്ന് തുടക്കം

പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരടങ്ങടുന്ന ഗ്രൂപ്പ് എഫാണ് മരണഗ്രൂപ്പ്.

Update: 2021-06-10 18:54 GMT


വെംബ്ലി: ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനിയുള്ള നാളുകള്‍ ആവേശം വിതറുന്ന മല്‍സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം. യൂറോ കപ്പ് 2020ന് ഇന്ന് തുടക്കമാവുന്നു. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ടൂര്‍ണ്ണമെന്റാണ് 11 രാജ്യങ്ങളിലായി അരങ്ങേറുന്നത്. യൂറോ 2020 എന്ന പേരില്‍ തന്നെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. 24 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ പോര്‍ച്ചുഗലാണ്. പോര്‍ച്ചുഗല്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി എന്നിവരടങ്ങടുന്ന ഗ്രൂപ്പ് എഫാണ് മരണഗ്രൂപ്പ്. ഈ മാസം 15നാണ് ജര്‍മ്മനി-ഫ്രാന്‍സ് പോര്. 19ന് പോര്‍ച്ചുഗല്‍ ജര്‍മ്മനിയെ നേരിടും. 24നാണ് ഫ്രാന്‍സ് പോര്‍ച്ചുഗല്‍ മല്‍സരം. പോര്‍ച്ചുഗല്‍, ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് കപ്പ് ഫേവററ്റികള്‍. നാല് ടീമും താരസമ്പുഷ്ടമാണ്. ജര്‍മ്മനി, ബെല്‍ജിയം, സ്‌പെയിന്‍ എന്നീ ടീമുകളും മികച്ച ഫോമിലാണ്. ബെല്‍ജിയത്തിനും സ്‌പെയിനിനും പരിക്ക് വില്ലനാണ്. പലതാരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഓറഞ്ച് പട പുതിയ കോച്ചിന്റെ കീഴില്‍ തൃപ്തരല്ലാതെയാണ് ഇറങ്ങുക.


ഉദ്ഘടാന മല്‍സരം ഇറ്റലിയും തുര്‍ക്കിയും തമ്മിലാണ്. ഇന്ന് രാത്രി 12.30നാണ് മല്‍സരം. തുടര്‍ച്ചയായ എട്ട് ജയങ്ങളുമായാണ് ഇറ്റലി ഇറങ്ങുന്നത്. ദിവസം മൂന്ന് മല്‍സരങ്ങളാണുള്ളത്. സോണിയുടെ എല്ലാ സ്‌പോര്‍ട്‌സ് ചാനലിലും മല്‍സരങ്ങള്‍ കാണാം. ഇംഗ്ലണ്ട്, ജര്‍മ്മനി, ഹംഗറി, ഇറ്റലി, നെതര്‍ലാന്റസ്, റൊമാനിയ, റഷ്യ, സ്‌കോട്ട്‌ലാന്റ്, സ്‌പെയിന്‍, അസര്‍ബൈജാന്‍,ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. ജൂലായ് 11നാണ് ഫൈനല്‍ മല്‍സരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മല്‍സരങ്ങള്‍ അരങ്ങേറുക. എന്നാല്‍ ആതിഥേയരാജ്യങ്ങളില്‍ ഭൂരിഭാഗം പേരും മൂന്നില്‍ ഒരു ഭാഗം കാണികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ട്.


ഗ്രൂപ്പ് എ-ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി, വെയ്ല്‍സ്.


ഗ്രൂപ്പ് ബി-ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, റഷ്യ.


ഗ്രൂപ്പ് സി-ഓസ്ട്രിയ, നെതര്‍ലാന്റസ്, നോര്‍ത്ത് മാസിഡോണിയാ, ഉക്രെയന്‍.


ഗ്രൂപ്പ് ഡി-ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്.


ഗ്രൂപ്പ് ഇ-പോളണ്ട്, സ്ലോവാക്കിയ, സ്‌പെയിന്‍, സ്വീഡന്‍.


ഗ്രൂപ്പ് എഫ്-ഫ്രാന്‍സ്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഹംഗറി.




Tags:    

Similar News