റിയാദില്‍ ഇന്ന് മെസ്സി-റൊണാള്‍ഡോ പോരാട്ടം
ഇന്ത്യയില്‍ യാതൊരു ചാനലും മല്‍സരം സംപ്രേക്ഷണം ചെയ്യുന്നില്ല.
റിയാദ്: ലോക ഫുട്‌ബോളിലെ രണ്ട് ഒന്നാം നമ്പര്‍ താരങ്ങള്‍ ഇന്ന് നേര്‍ക്ക് നേര്‍ വരുന്നു. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റിയാദ് സീസണ്‍ കപ്പിലാണ് ഏറ്റുമുട്ടുന്നത്. പിഎസ്ജിയുമായാണ് അല്‍ നസര്‍-അല്‍ ഹിലാല്‍ സംയുക്ത ടീമുകള്‍ ഏറ്റുമുട്ടുക. അല്‍ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സംയുക്ത ഇലവനെ നയിക്കുക. ക്ലബ്ബിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരം കൂടിയാണ്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 10.30നാണ് മല്‍സരം. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ഇരുവരും നേര്‍ക്ക് നേര്‍ വരുന്നത്.
കെയ്‌ലര്‍ നവാസ്, ഹക്കീമി, റാമോസ്, ബെര്‍നറ്റ്, വിറ്റിനാ, സാഞ്ചസ്, സോളര്‍, മെസ്സി, എംബാപ്പെ, നെയ്മര്‍, ബിറ്റഷിബു എന്നിവരടങ്ങിയതാണ് പിഎസ്ജി ടീം.
അല്‍ ഉവൈസ്, അബ്ദുല്‍മിദ്, ഗോണ്‍സാലസ്, ഹ്യുണ്‍ സൂ, കൊനാന്‍, സുലെര്‍, അല്‍ ഫറാജ്, റ്റലിസ്‌കാ, കാറിലോ, ഇഗ്ലോ, റൊണാള്‍ഡോ എന്നിവര്‍ ഉള്‍പ്പെട്ടതാണ് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന്‍. രണ്ട് മില്ല്യണ്‍ ടിക്കറ്റുകള്‍ക്കാണ് ഓണ്‍ലൈനില്‍ ആവശ്യക്കാര്‍ വന്നത്. 68,000 കാണികളെ ഉള്‍ക്കൊള്ളുന്ന കിങ് ഫഹദ് സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.
ഖലീഫാ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ടീമുകളുടെ പരിശീലന സെഷന്‍ കാണാനെത്തിയത് 30,000 പേരായിരുന്നു.നിലവില്‍ ഇന്ത്യയില്‍ യാതൊരു ചാനലും മല്‍സരം സംപ്രേക്ഷണം ചെയ്യുന്നില്ല. ഓണ്‍ലൈന്‍ ലൈവ് സ്ട്രീമിങും ഇല്ല.