റെക്കോഡ് തുകയ്ക്ക് ഹെര്‍ണാണ്ടസ് ബയേണില്‍
ജൂലൈ ഒന്നുമുതല്‍ താരം ബയേണിനൊപ്പം ചേരും
ബെല്‍ജിയം: ഫ്രഞ്ച് ഡിഫന്‍ഡര്‍ ലൂക്കാസ് ഹെര്‍ണാണ്ടസിനെ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യുണിക്ക് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി. 78 മില്ല്യണ്‍ തുകയ്ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഹെര്‍ണാണ്ടസിനെ ജര്‍മനി സ്വന്തമാക്കിയത്. പ്രതിരോധനിരയിലെ ഏറ്റവും വില കൂടിയ താരമെന്ന പദവിയും ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇനി ഹെര്‍ണാണ്ടസിന് സ്വന്തം. ലോകത്തിലെ ഏറ്റവും മികച്ച ആക്രമണ കളിക്കാരുള്ളത് ബുണ്ടസ ലീഗിലാണ്. നിലവില്‍ ഫുട്‌ബോളില്‍ പ്രതിരോധ നിരയ്ക്കാണ് ഏറ്റവും കൂടുതല്‍ പണമെറിയുന്നത്. അഞ്ചുവര്‍ഷത്തെ കരാറാണ് ബയേണുമായി ഹെര്‍ണാണ്ടസ് ഒപ്പുവച്ചത്. ജൂലൈ ഒന്നുമുതല്‍ താരം ബയേണിനൊപ്പം ചേരും. നിലവില്‍ താരത്തിന്റെ ഇടത്തേ കാല്‍മുട്ടിന് പരിക്കുണ്ട്. ഇതിനായുള്ള സര്‍ജറി ബുധനാഴ്ച നടക്കും. തുടര്‍ന്നുള്ള രണ്ട് മാസം വിശ്രമമായിരിക്കും. ഇതിനു ശേഷമാണ് ബയേണിനൊപ്പം ചേരുക. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ ബയേണിനൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ക്ലബ്ബിനായി എല്ലാ കിരീടങ്ങളും സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നും ഹെര്‍ണാണ്ടസ് മാധ്യമങ്ങളോട് പറഞ്ഞു. സെന്റര്‍ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കുന്ന ഹെര്‍ണാണ്ടസ് ലാലിഗയില്‍ 67 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മാഡ്രിഡിനായി യൂറോപ്പാ കപ്പും സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്. ഫ്രാന്‍സിനായി 15 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഹോളണ്ട് ഡിഫന്‍ഡര്‍ വാന്‍ ഡേയ്ക്കിനെ സൗത്താംപടണില്‍ നിന്ന് ലിവര്‍പൂള്‍ സ്വന്തമാക്കിയത് 75 മില്ല്യണ്‍ പൗണ്ടിനാണ്.