ഏഴ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബഹ്‌റിനെതിരേ കളിക്കാനാവില്ല; ടീമിലുള്ളത് 14 പേര്‍
ഇന്ത്യയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല.
മുംബൈ: ബഹ്‌റിനെതിരേ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലുള്‍പ്പെട്ട ഏഴ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്ന് ടീമിനൊപ്പം ചേരാവനാവില്ല. കഴിഞ്ഞ ദിവസം വിസ ലഭിക്കാനാവത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇന്ന് മാത്രമേ ടീമിനൊപ്പം ചേരാനാവൂ.എന്നാല്‍ ഇവര്‍ക്ക് ഇന്ന് കളിക്കാനാവില്ല. ഐഎസ്എല്‍ കളിച്ച് വന്ന താരങ്ങളെയും കോച്ച് സ്റ്റിമാച്ചിനെ ഉപയോഗിക്കാനാവില്ല. 25 അംഗ സ്‌ക്വാഡില്‍ 14 പേര്‍ മാത്രമാണ് നിലവില്‍ ടീമിനൊപ്പം ഉള്ളൂ. ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്, ഡിഫന്‍ഡര്‍ ചിങ്‌ലൈന്‍സന സിങ്, ആകാശ് മിശ്ര, മിഡ്ഫീല്‍ഡര്‍മാരായ അനിരുദ്ധ് ഥാപ്പ, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, അനികേത് യാദവ്, ബിപിന്‍ സിങ് എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വിസ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നില്‍ക്കേണ്ടി വന്നത്. ഇന്ന് രാത്രി 9.30നാണ് മല്‍സരം. ഇന്ത്യയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല. ബഹ്‌റിന്റെ നിസ്സഹകരമാണ് സംപ്രേക്ഷണത്തിന് തടസ്സമായത്.