ഒമാനെതിരായ മല്‍സരം; മഷൂറും രാഹുലും ആഷിഖും ഇന്ത്യന്‍ ടീമില്‍
പരിക്കിനെ തുടര്‍ന്ന് സഹല്‍ അബ്ദുല്‍ സമദിന് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.
ന്യൂഡല്‍ഹി: മാര്‍ച്ച് 25 മുതല്‍ നടക്കുന്ന സൗഹൃദഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 35 അംഗ സ്‌ക്വാഡിനെയാണ് കോച്ച് ഐക്കര്‍ സ്റ്റിമാക്ക് പ്രഖ്യാപിച്ചത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന മലപ്പുറം സ്വദേശിയായ ഡിഫന്‍ഡര്‍ മഷൂര്‍ ഷെരീഫ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. കൂടാതെ കേരളാ ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ മികച്ച ഫോം കണ്ടെത്തിയ രാഹുല്‍ കെ പിയും പുതുമുഖമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളുരു എഫ് സി താരമായ മലയാളി ആഷിഖ് കുരുണിയനും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് സഹല്‍ അബ്ദുല്‍ സമദിന് ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. കൂടാതെ സുഹൈറും രെഹ്നേഷും സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല.
ഈ മാസം 25ന് ഒമാനെതിരേയും 29ന് യു എ ഇയ്‌ക്കെതിരേയുമാണ് ഇന്ത്യയുടെ മല്‍സരം. ദുബായില്‍ വച്ചാണ് മല്‍സരം അരങ്ങേറുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന് ശേഷമാണ് 28 അംഗ താരങ്ങളുടെ അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുക. 35 താരങ്ങളും ഐഎസ്എല്ലില്‍ കളിക്കുന്നവരാണ്. ബ്ലാസ്റ്റേഴ്‌സ താരം ജിക്‌സണ്‍ സിങും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഗോള്‍ കപ്പീഴേസ്: ഗുര്‍പ്രീത് സിങ് സന്ദു, അമരിന്ദീര്‍ സിങ്, സുഭാഷിഷ് റോയ് ചൗധരി, ധീരജ് സിങ്, വിഷാല്‍ കെയ്ത്ത്.
ഡിഫന്‍ഡഴേസ്: ഫെര്‍ണാണ്ടസ്, അശ്‌തോഷ് മെഹ്ത, ആകാശ് മിശ്ര, പ്രിതം കോട്ടാല്‍, സന്ദേശ് ജിങ്കന്‍, ചിങ്കലേന്‍സനാ സിങ്, സാരത്തക്ക് ഗൗലി, ആദില്‍ ഖാന്‍, മന്ദര്‍ റാവു, പ്രഭിര്‍ ദാസ്, മഷ്‌റൂഫ് ഷെരീഫ്.
മിഡ്ഫീല്‍ഡേഴ്‌സ്: ഉദാന്ത സിങ്, റൗളിങ് ബോര്‍ഗ്‌സ്, ജിക്‌സണ്‍ സിങ്, റെയ്‌നിയര്‍ ഫെര്‍ണാണ്ടസ്, അനിരുദ്ധ് ഥാപ്പാ, ബിപിന്‍ സിങ്, യാസിര്‍ മുഹമ്മദ്, സുരേഷ് സിങ്, ലിസ്റ്റണ്‍ കോല്‍ക്കോ, ഹലിചരണ്‍, ആഷിഖ് കുരുണിയന്‍, രാഹുല്‍ കെ പി, ഹിതേഷ് ശര്‍മ്മ, ഫാറൂഖ് ചൗധരി.
ഫോര്‍വേഡ്‌സ്: മന്‍വീര്‍ സിങ്, സുനില്‍ ചേത്രി, ഇഷാന്‍ പണ്ഡിത.