ലില്ലെയ്ക്ക് തിരിച്ചടി;കോച്ച് ഗാള്‍ട്ടിയര്‍ ക്ലബ്ബ് വിട്ടു

2017ല്‍ ലില്ലെയിലെത്തിയ കോച്ച് ടീമിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചിരുന്നു.

Update: 2021-05-26 08:15 GMT


പാരിസ്; ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയ ലില്ലെയ്ക്ക് കനത്ത തിരിച്ചടിയായി കോച്ച് ക്രിസ്‌റ്റോഫ് ഗാള്‍ട്ടിയറുടെ ക്ലബ്ബ് മാറ്റം.കിരീടം നേടി രണ്ടാം ദിനമാണ് കോച്ച് ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചത്. 10വര്‍ഷത്തിന് ശേഷമായിരുന്നു ലില്ലെ ഫ്രാന്‍സില്‍ കിരീടം നേടിയത്. 2017ല്‍ ലില്ലെയിലെത്തിയ കോച്ച് ടീമിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചിരുന്നു.2018ല്‍ ലില്ലെയെ ഗാള്‍ട്ടിയര്‍ രണ്ടാം സ്ഥാനത്ത് എത്തിച്ചു. 2019ല്‍ മൂന്നാം സ്ഥാനത്തും 2020ല്‍ നാലാമതും ടീമിനെ എത്തിച്ചിരുന്നു.തുടര്‍ന്ന് ഈ സീസണിലായിരുന്നു കിരീട നേട്ടം.

വന്‍ താരനിര ഇല്ലാതെ ആയിരുന്നു ലില്ലെയുടെ നേട്ടം.ലില്ലെയ്ക്ക് മുമ്പ് സെയിന്റ് ഐന്റീനെ എട്ട് വര്‍ഷം ഗാള്‍ട്ടിയര്‍ പരിശീലിപ്പിച്ചിരുന്നു. ഫ്രഞ്ച് ക്ലബ്ബുകളായ നൈസ്, ഒളിംപിക് ലിയോണ്‍, ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി എന്നിവരും ഗാള്‍ട്ടിയറിനായി വലവീശിയിട്ടുണ്ട്. അതിനിടെ നപ്പോളി വിട്ട കോച്ച് ഗട്ടുസോ ഫിയൊറന്റീനയ്ക്കായി ചുമതലേയല്‍ക്കും.




Tags:    

Similar News